ചന്ദ്രനിലേക്ക് നിങ്ങളുടെ പേരും അയക്കാം; ജനങ്ങൾക്ക് അവസരമൊരുക്കി നാസ


ചന്ദ്രനിലേക്ക് ജനങ്ങൾക്ക് പേര് അയക്കാൻ അവസരമൊരുക്കി നാസ. നാസയുടെ ആദ്യ റോബോട്ടിക് ലൂണാർ റോവറായ വൈപ്പറിൽ ആണ് ജനങ്ങൾക്ക് പേരുകൾ അയക്കാൻ അവസരമൊരുക്കുന്നത്. മാർച്ച് 15 വരെയാണ് ഇതിന് സമയം നൽകിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന പേരുകൾ പേടകത്തിൽ അപ്ലോഡ് ചെയ്ത് ചന്ദ്രനിലേക്ക് അയക്കും.
ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കിയുള്ള ആസ്‌ട്രോബോട്ടിക് ടെക്‌നോളജീസ് ഗ്രിഫിൻ മിഷൻ ഒന്നിലാണ് വൈപ്പർ റോവർ വിക്ഷേപിക്കുക. ചന്ദ്രനിലെ ജലസാന്നിധ്യവും പരിസ്ഥിതിയും പഠിക്കുകയാണ് പ്രധാന ലക്ഷ്യം. 2024 അവസാനത്തോടെ ഫ്‌ളോറിഡയിലെ കേപ്പ് കനവറൽ കേന്ദ്രത്തിൽ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ ഹെവി റോക്കറ്റിലാവും വിക്ഷേപണം നടക്കുക.
https://www3.nasa.gov/send-your-name-with-viper/ എന്ന ലിങ്ക് സന്ദർശിച്ച് നിങ്ങൾക്ക് ബോർഡിങ്ങ് പാസ് എടുക്കാൻ കഴിയും. നിങ്ങളുടെ പേര് രേഖപ്പെടുത്തിയിട്ടുള്ള ഈ പാസ് ഡൗൺലോഡ് ചെയ്യാനുമാവും.