യൂത്ത് ഗെയിംസ് സെലക്ഷന്‍ ട്രയല്‍സ് 13 ന്


ചെന്നൈയില്‍ നടക്കുന്ന ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ടീം സെലക്ഷന്‍ ട്രയല്‍സ് ജനുവരി 13 ന് നടത്തും. രാവിലെ ഒമ്പത് മണിക്ക് ബാസ്‌ക്കറ്റ് ബോള്‍ (പെണ്‍കുട്ടികള്‍) ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിലും വോളിബോള്‍ (പെണ്‍കുട്ടികള്‍) തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലും ഖോ-ഖോ(ആണ്‍കുട്ടികള്‍) ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലും നടക്കും. 2005 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം അണ്ടര്‍ 18 ടീം സെലക്ഷനില്‍ പങ്കെടുക്കേണ്ടത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍, സ്‌കൂള്‍ അല്ലെങ്കില്‍ കോളേജ് ബോണൈഫഡ് സര്‍ട്ടിഫിക്കറ്റ്, പ്രസ്തുത കായിക ഇനത്തിലെ മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ട്രയല്‍സിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712-331546, 04712-330167.