ഹര്‍ത്താല്‍ ജനങ്ങളോടുള്ള വെല്ലുവിളി എംപി
തൊടുപുഴ: നാളെ സിപിഎം പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ ജില്ലയിലെ വ്യാപാര സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ഡീൻ കുര്യാക്കോസ് എംപി.
ജില്ലയുടെ പൊതുവികാരമാണ് ഭൂപതിവ് നിയമ ഭേദഗതിയുടെ കാര്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഉന്നയിച്ചത്. എന്നാല്‍ സംഘടന നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരിപാടി തടസപ്പെടുത്തുന്ന തരത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ജനാധിപത്യ വിരുദ്ധമാണ്.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചടങ്ങിനും ഭൂവിഷയത്തില്‍ അവരെടുത്ത നിലപാടിനും എംപി എന്ന നിലയില്‍ പിന്തുണ നല്‍കും. പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചാല്‍ ജനങ്ങളെ കൂട്ടി പ്രതിരോധിക്കും.
ഗവര്‍ണര്‍ക്കെതിരേ രാജ്ഭവൻ മാര്‍ച്ച് നടത്തുന്നത് ഒത്തുകളിയാണെന്നും ഡീൻ ആരോപിച്ചു. ഭൂ നിയമ ഭേദഗതി ബില്ലില്‍ ഒപ്പുവയ്ക്കരുത് എന്നാഗ്രഹിക്കുന്നവരാണ് സമരം ചെയ്യുന്നത്. ഒപ്പുവച്ചാല്‍ നിയമം പ്രാബല്യത്തില്‍ വരും.
തുടര്‍ന്നുണ്ടാകുന്ന ചട്ടങ്ങള്‍ ജനവിരുദ്ധവും ജനങ്ങളെ കൊള്ളയടിക്കുന്ന തരത്തിലുമായിരുക്കും. ഇതറിയാവുന്ന ഇടതുമുന്നണി നേതൃത്വം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വരെ പുതിയ ചട്ടങ്ങള്‍ വരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.