ഗാന്ധിജി സ്കൂളിൽ,10001 പുസ്‌തകങ്ങളുമായി റിസർച്ച് ലൈബ്രറി ഒരുങ്ങുന്നു…
കേരളത്തിലെ ഏക ഗവൺമെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളായ, ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ, ഹൈറേഞ്ചിലെ വിദ്യാർത്ഥികൾക്കായി, സ്കൂളുകളിലെ ഏറ്റവും വലിയ റിസർച്ച് ലൈബ്രറി ഒരുങ്ങുന്നു.. 10001റിസർച്ച് ഗ്രന്ഥങ്ങളും, മറ്റു പുസ്തകങ്ങളും അടങ്ങുന്നതാണ് ലൈബ്രറി,. പൊതുജനങ്ങൾ,സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ,. തുടങ്ങി വിവിധ ഇടങ്ങളിൽ നിന്നുമാണ് പുസ്തകങ്ങൾ കളക്ട് ചെയ്യുന്നത്..
പുസ്തകസമാഹരണത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ, 10 മണിക്ക് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിഷാ ഷാജി നിർവഹിക്കും,.
സ്കൂൾ പിടിഎ പ്രസിഡണ്ട് കെ ജെ ഷൈൻ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സജിദാസ് മോഹൻ, ഇവന്റ് കോർഡിനേറ്റർ ഡോക്ടർ ഫൈസൽ മുഹമ്മദ്, HM രാധികാ ദേവി, സ്കൂൾ സീനിയർ അസിസ്റ്റന്റ് ഉഷ KS, MPTA പ്രസിഡണ്ട് അജിത, പിടിഎ വൈസ് പ്രസിഡണ്ട് റീൻസ് ചാക്കോ,SMC വൈസ് ചെയർമാൻ സന്തോഷ് മഞ്ഞാടി,സീനിയർ അധ്യാപകരായ അമ്പിളി, സാബു ജോസഫ്,എന്നിവർ സംസാരിക്കും..