Idukki വാര്‍ത്തകള്‍
നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളിൽ സോഷ്യൽ സർവീസ് ക്യാമ്പ് ആരംഭിച്ചു

നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രമി ലാലിച്ചൻ ഉദ്ഘാടനം ചെയ്തു. ശ്രീമതി കവിത രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി ബിന്ദു സഹദേവൻ , എസ്.എം.സി അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇനിയുള്ള മൂന്ന് ദിവസങ്ങളിലായി കുട്ടികൾക്കായി വിവിധ ബോധവൽക്കരണ ക്ലാസുകൾ ,ശില്പശാലകൾ, കമ്മ്യൂണിറ്റി വിസിറ്റിംഗ്, സുംബാ പരിശീലനം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. നെടുങ്കണ്ടം സബ് ജില്ലയിൽ സോഷ്യൽ സർവീസ് സ്കീം അനുവദിക്കപ്പെട്ടിട്ടുള്ള ഏക സ്കൂൾ ആണ് നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂൾ













































































