ദി എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗവും യാത്രയയപ്പ്, അനുമോദന സമ്മേളനവും, ക്യാഷ് അവാർഡ് വിതരണവും, ടീച്ചേഴ്സ് കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനവും നടന്നു
ദി എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി
വാർഷിക പൊതുയോഗവും യാത്രയയപ്പ്, അനുമോദന സമ്മേളനവും, ക്യാഷ് അവാർഡ് വിതരണവും, ടീച്ചേഴ്സ് കൾച്ചറൽ സെന്ററിന്റ് ഉദ്ഘാടനവും നടന്നു.
കട്ടപ്പന എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ കെ 336 സൊസൈറ്റിയുടെ 54-mമത് വാർഷിക പൊതുയോഗം 2023 ജൂൺ 24 ശനി രാവിലെ 10 മണിക്ക് സൊസൈറ്റി ആഡിറ്റോറിയത്തിൽ വച്ച് പ്രസിഡâv ശ്രീ.വി ഡി അബ്രഹാം അവർകളുടെ മഹനീയ അധ്യക്ഷതയിൽ കൂടുകയുണ്ടായി. പ്രസ്തുത പൊതുയോഗത്തിൽ വച്ച് കഴിഞ്ഞ വർഷം സർവ്വീസിൽ നിന്നും വിരമിച്ച അംഗങ്ങൾക്കു ഹൃദ്യമായ യാത്രയയപ്പു നൽകുകയും, വിവിധ അവാർഡ് ജേതാക്കളെയും, ഇക്കഴിഞ്ഞ SSLC,+2 പരീക്ഷകളിൽ Full A+ നേടിയ അംഗങ്ങളുടെ മക്കളേയും അനുമോദിക്കുകയും ചെയ്തു.
യാത്രയയപ്പ് അനുമോദന സമ്മേളനം ഉത്ഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടം നിർവഹിച്ചു. പൊതുയോഗത്തിനു ശേഷം സൊസൈറ്റിയിലെ അംഗങ്ങൾക്കായി രൂപകൽപ്പന ചെയ്ത ടീച്ചേഴ്സ് കൾച്ചറൽ സെന്ററിൻറെ ഉൽഘാടനകർമ്മവും നടന്നു .
പ്രസിഡന്റ് . V.D അബ്രഹാം കൾച്ചറൽ സെന്ററിൻറെ ഉൽഘാടനകർമ്മം നിർവഹിച്ചു.
യോഗത്തിനു വൈസ് പ്രസിഡന്റ് സിബിച്ചൻ തോമസ്,ഭരണ സമിതി അംഗങ്ങളായ ഫ്രാൻസിസ് സെബാസ്റ്റ്യൻ, ബിജു ജേക്കബ്, ജോർജുകുട്ടി MV , റെജി U K, ജോബി ജോസഫ്, ആനന്ദ് ടോം, സോളികുട്ടി തോമസ്, അമ്പിളി P G , മിനിമോൾ അഗസ്റ്റിൻ, ലക്ഷ്മണൻ M, ആനന്ദ് കോട്ടിരി, മുൻ ഭരണ സമിതി അംഗം തോമസ് പി എം, സെക്രട്ടറി അബ്രഹാം ഡൊമിനിക് എന്നിവർ നേതൃത്വം നൽകി .