Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഉപ്പുതറയിലെ കായിക താരങ്ങൾക്ക് പ്രോൽസഹനവുമായി ഗ്രാമ പഞ്ചായത്ത്

ഉപ്പുതറയിലെ കായിക പ്രതിഭകളെ വികസിപ്പിക്കുന്നതിന് മുന്നോടിയായി പഞ്ചായത്ത് തല സ്പോർട്സ് സമ്മിറ്റ് സങ്കടിപ്പിച്ചു.
സംസ്ഥാനതല സ്പോർട് സമ്മിറ്റ് ജനുവരി 22 മുതൽ തിരുവനന്തപുരത്ത് നടക്കുന്നതിൻ്റെ ഭാഗമായാണിത്.
ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷൈൻ, സ്പോർട്സ് കൗൺസിൽ ഫെസിലിറ്റേറ്റർ വിനോസൺ ,മറ്റ് ജന പ്രതിനിധികൾ , ക്ലബ് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.,
ജില്ലാതല സംസ്ഥാനതല വിവിധമത്സരങ്ങളിൽ പങ്കെടുത്തു വിജയം നേടിയ കാറ്റാടിക്കവല പഞ്ചായത്ത് എൽ പി., യു.പി സ്കൂൾ കുട്ടികളെയും കായിക അധ്യാപകൻ ശ്യാം സാറിനെയും ചടങ്ങിൽ ആദരിച്ചു .
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെയിസ് .കെ .ജെ അദ്ധ്യാക്ഷനായിരുന്നു.













































































