പ്രധാന വാര്‍ത്തകള്‍
വിവാദ ഉത്തരവിന് മുമ്പും പത്തനംതിട്ടയിൽ വനം വകുപ്പിന്റെ ഒത്താശയോടെ മരംമുറി കൊള്ള


2020 ലെ വിവാദ ഉത്തരവ് പുറത്തിറങ്ങുന്നതിന് മുമ്പും റവന്യു വകുപ്പിന്റെ ഒത്താശയോടെ വന ഭൂമിയിലെ മരങ്ങള്‍ വ്യാപകമായി മുറിച്ച് മാറ്റിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ചേത്തക്കലില്‍ ആരബിള്‍ ഭൂമിയിലെ മരങ്ങള്‍ മുറിച്ച് മാറ്റി പാറ ഖനനം ചെയ്യാനാണ് 2019ല്‍ റവന്യു വകുപ്പ് അനുമതി നല്‍കിയത്. അന്നത്തെ റാന്നി ഡിഎഫ്‌ഒയും പാറഖനനത്തിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കി.