ഫാദർ സെബാസ്റ്റ്യൻ അറക്കലിന്റെ സിൽവർ ജൂബിലി ആഘോഷം നടന്നു


കട്ടപ്പന ഇടവകയിലെ അറക്കൽ ജോസഫ് – മറിയം ദമ്പതികളുടെ മകനായി 1971 ഡിസംബർ 14ന് സെബാസ്റ്റ്യൻ അറക്കൽ ജനിച്ചു.
കട്ടപ്പന സെൻറ് ജോർജ് ഹൈസ്കൂളിൽ വിദ്യാഭ്യാസ കാലഘട്ടം പൂർത്തീകരിച്ച ശേഷം പൊടിമറ്റം മേരി മാതാ മൈനർ സെമിനാരിയിൽ ചേർന്ന് വൈദിക പരിശീലനം ആരംഭിച്ചു.
വാവാതൂർ സെമിനാരിയിൽ നിന്നും തത്വശാസ്ത്ര – ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി.
1999 ജനുവരി രണ്ടിന് അഭിവന്ദ്യ മാർ മാത്യു വട്ടക്കുഴി പിതാവിന്റെ കൈവയ്പ്പു വഴി തിരുപ്പട്ടം സ്വീകരിച്ചു.
വെള്ളാരംകുന്ന്, തെക്കേമല, മ്ലാമല ഇടവകകളിൽ അസിസ്റ്റൻറ് വികാരിയായും ആനക്കല്ല് ഇടവക സഹവികാരിയായും സ്കൂൾ വൈസ് പ്രിൻസൽ ആയും നല്ലതണ്ണി ,സീതത്തോട്, വണ്ടൻമേട്, കമ്പംമെട്ട് ഇടവകകളിൽ വികാരിയായും , നിലയ്ക്കൽ എക്കുമെനിക്കൽ സെൻറർ അഡ്മിനിസ്ട്രേറ്റായും സേവനമേകി.
കുട്ടിക്കാനം മരിയൻ കോളേജിലും, അമൽ ജ്യോതി കോളേജിലും വാർഡനായും ,ചിറ്റാർ എസ്റ്റേറ്റിലും, വണ്ടർമേട് എസ്റ്റേറ്റിലും മാനേജരായും ശുശ്രൂഷ യേകി.
സീറോ മലബാർ വിശ്വാസികൾക്കും ലത്തീൻ സഭാ വിശ്വാസികൾക്കും ശുശ്രൂഷ ചെയ്തതിനു ശേഷം തിരികെയെത്തിയ അച്ചനിപ്പോൾ പുള്ളിക്കാനം ഇടവക വികാരിയായി സേവനം ചെയ്യുന്നു .
മ്ലാമലായിൽ കൊച്ചച്ചനായി ശുശ്രൂഷ ചെയ്തപ്പോൾ കീരി കരയിലെ വൈദിക മന്ദിരത്തിനെയും കൊച്ചറയിൽ സഹ വികാരിയായിരുന്നപ്പോൾ അവിടുത്തെ വൈദിക മന്ദിരത്തിന്റെയും നിർമ്മാണത്തിന് നേതൃത്വം നൽകി.
പൗരോഹിത്യത്തിന്റ് 25 മത് വാർഷികത്തിൽ കട്ടപ്പന സെന്റ് ജോർജ് ഫോറോന പള്ളിൽ ദിവ്യബലിക്ക് ശേഷം നടന്ന സമ്മേളനത്തിൽ കട്ടപ്പന സെന്റ് ജോർജ് ദേവാലയ വികാരി ഫാദർ ജോസ് മാത്യൂ പറപ്പള്ളിൽ, മുൻ എം എൽ എ തോമസ് ജോസഫ്, കട്ടപ്പന സർവ്വീസ് ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, വാർഡ് കൗൺസിലർ സോണിയ ജെയ്ബി, മുൻ കൗൺസിലർ മനോജ് എം തോമസ്, ബ്രദർ ജോസ് മാത്യൂ , ബ്രദർ റോയി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.