ഫോണില്‍ ഈ ആപ്പുകള്‍ ഉണ്ടോ?ജാഗ്രതാ മുന്നറിയിപ്പ്


ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഏറെ ജാഗ്രത ആവശ്യമാണ്. ഫോണിൻ്റെ നിയന്ത്രണം വരെ ഏറ്റെടുക്കാന്‍ സാധ്യതയുള്ള 13 ആന്‍ഡ്രോയിഡ് ആപ്പുകളുടെ പട്ടിക പുറത്തുവിട്ട് കമ്പ്യൂട്ടര്‍ സുരക്ഷാ കമ്പനിയായ മക്കാഫീ.
മാല്‍വെയര്‍ ബാധിച്ച ഈ ആപ്പുകള്‍ ഫോണിന്റെ ഉടമ അറിയാതെയാണ് ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ‘സോഷ്യല്‍ എന്‍ജിനീയറിങ്’ ഉപയോഗിച്ചാണ് ഫോണില്‍ അനധികൃതമായി പ്രവേശിക്കുന്നത്.
ഉടമ അറിയാതെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെര്‍വറുമായി ആശയ വിനിമയം നടത്തിയാണ് നീക്കം നടത്തുന്നത്.
ഫോണ്‍ ഉടമ അറിയാതെ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുക, ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, തുടങ്ങിയ തട്ടിപ്പുകള്‍ ആരംഭിക്കും. സാമ്പത്തിക നഷ്ടത്തിലേക്ക് വരെ നയിക്കുന്ന നീക്കങ്ങളാണ് പിന്നീട് ഇവ നടത്തുക.
ഉപയോക്താവിന്റെ സമ്മതമില്ലാതെ ഫോണിന്റെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുത്ത് നടത്തുന്ന ഈ കെണിയില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മാല്‍വെയര്‍ ബാധിച്ച 13 ആപ്പുകളുടെ വിവരങ്ങൾ ചുവടെ:
- Essential Horoscope for Android,
- 3D Skin Editor for PE Minecraft,
- Logo Maker Pro,
- Auto Click Repeater,
- Count Easy Calorie Calculator,
- Sound Volume Extender,
- LetterLink,
- Numerology: Personal horoscope & number predictions,
- Step Keeper: Easy Pedometer,
- Track Your Sleep,
- Sound Volume Booster,
- Astrological Navigator: Daily Horoscope & Tarot,
- Universal Calculator.