ലോക് ഡൗണിലും തോട്ടം മേഖലയില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ വിളയാട്ടം
കുമളി: ലോക് ഡൗണില്‍ ദുരിതം അനുഭവിക്കുന്ന പീരുമേട്, വണ്ടിപ്പെരിയാര്‍ പ്രദേശത്തെ തോട്ടം മേഖലയില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ വിളയാട്ടം. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ മുഖേന വായ്പകള്‍ എടുത്തിട്ടുള്ളവരെ തിരിച്ചടവ് മുടങ്ങിയെന്നാരോപിച്ച് ഭീഷണിപെടുത്തുന്നതായിട്ടാണ് പരാതി. ലോക് ഡൗണ്‍ കാലയളവില്‍ തൊഴില്‍ നഷ്ടപെട്ട് ഉപജീവനം പോലും വഴിമുട്ടിയിരിക്കുന്ന തോട്ടം മേഖലയിലാണ് ജനങ്ങളെ ഭീഷണിപെടുത്തി കൂടിശിക അടപ്പിക്കാന്‍ ശ്രമം നടക്കുന്നത്. ലോക് ഡൗണിനു മുന്‍പ് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് മിക്കവരും കൃത്യമായ തവണകള്‍ അടച്ചു വന്നിരുന്നതാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലയളവില്‍ തുക അടയ്ക്കുവാന്‍ സാധിക്കുന്നില്ല.
സ്ത്രീകളെ പോലും ഭീഷണിപ്പെടുത്തുന്നതായും ആരോപണം ഉയരുന്നുണ്ട്. സംഭവത്തില്‍ കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. നളിനാക്ഷന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.