Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ പോലീസ് അതിക്രമത്തിൽ പ്രതിക്ഷേധം ശക്തം.
പോലീസ് അതിക്രമത്തിൽ പ്രതിക്ഷേധം ശക്തം.
കട്ടപ്പനയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനം നടത്തി

മുഖ്യമന്ത്രിയുടെ നവകേരളാ സദസിനെതിരെ തിരുവനന്തപുരത്ത് പ്രതിഷേധിച്ച KPCC പ്രസിഡന്റ് കെ.സുധാകൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മറ്റ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള പോലീസ് അതിക്രമത്തിൽ സംസ്ഥാന വ്യാപകമായി പ്രതിക്ഷേധം ശക്തമാക്കുകയാണ്.
കോൺഗ്രസിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിക്ഷേധ പ്രകടനം നടത്തി.
കെ. സുധാകരനെയും വി. ഡി. സതീശനെയും കൈകാര്യം ചെയ്ത പോലീസ്കാർ അവരെ സല്യൂട്ട് ചെയ്യുന്ന കാലം വിദൂരമല്ല എന്ന് എ ഐ സി സി അംഗം അഡ്വ :ഇ. എം അഗസ്തി പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
നേതാക്കളായ ജോയി പോരുന്നോലി, സിബി പാറപ്പായി, ഷാജി വെള്ളംമാക്കൽ, കെ. എ. മാത്യു, എ. എം. സന്തോഷ്, കെ.. എസ്. സജീവ്, പ്രശാന്ത് രാജു, ജോസ് ആനക്കല്ലിൽ, പി. ജെ ബാബു,തുടങ്ങിയവർ പങ്കെടുത്തു..