സർക്കാർ നിയമങ്ങൾ കുരുക്കാകുന്നു. കേറ്ററിംഗ് സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ

സർക്കാരിന്റെ എല്ലാ തീരുമാനങ്ങൾക്കും സർക്കാർ നടപ്പിലാക്കുന്ന എല്ലാ നിയമങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്ന സംഘടനയാണ് AKCA.
കേറ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം സർക്കാർ നിരോധിതമായി പ്രഖ്യാപിച്ചിരിക്കുന്ന പേപ്പർ ഗ്ലാസ്സ്, പേപ്പർ റോൾ, ഡിസ്പോസിബിൾ പ്ലേറ്റ്, പ്ലാസ്റ്റിക് വാഴയില, ക്ലീൻ ഫിലിം, ഒഐസ്ക്രീം കപ്പുകൾ തുടങ്ങിയ സാധനങ്ങൾ നിരോധിക്കപ്പെട്ടിരിക്കു കയാണ്.
കേറ്ററിംഗ് ബിസിനസ്സുകാരെ സംബന്ധിച്ച് അടിസ്ഥാനപരകമായി ഒരു ബദൽ സംവിധാനം ഇതുവരെ നിർദ്ദേശിച്ചിട്ടില്ല.
ഫുഡ് സപ്ലെ ചെയ്യുന്ന മേഖലയ്ക്ക് ഇതൊരു വൻ തിരിച്ചടിയാണ്.
ചെറിയ വർക്കുകളേക്കാൾ ഉപരി വലിയ വർക്കുകൾക്ക് ഇത് വലിയ ബുദ്ധിമുട്ട് നേരിടുന്ന കാര്യമാണ്.
ഡൈനിംഗ് ടേ ബിളുകളിൽ ഫുഡ് സപ്ലെ ചൈയ്യുമ്പോൾ ക്ലീൻ ഫിലിം ഉപയോഗിച്ച് കവർ ചെയ്യാൻ പറ്റാത്തതുമൂലം പൊടികൾ വീഴാനും തണുത്തു പോകാനും മറ്റ് പ്രാണികൾ വന്ന് വീഴാനും സാധ്യതകൾ ഏറെയാണ്.
ആയതിനാൽ ഡിസംബർ 26 മുതൽ ഇടുക്കി ജില്ലയിലെ എല്ലാ കേറ്ററിംംഗ്‌കാരും ബുഫെ സിസ്റ്റത്തിലേക്ക് മാറാൻ നിർബന്ധിതരായിരിക്കുകയാണ്.
ഇതിന് ഒരു ബദൽ സംവിധാനം ഉണ്ടാകുന്നതുവരെ സർക്കാരി ന്റെ ഭാഗത്തുനിന്നും നടപടിക്രമങ്ങൾ ഉണ്ടാകാതിരിക്കുക. എല്ലാ ഹാളുകളിലും ലൈസൻസും നിലവിൽ വെള്ളം ടെസ്റ്റ് ചെയ്‌ത സർട്ടിഫിക്കറ്റും ഹാളുകളിലുണ്ടാകുന്ന ഉറവിടമാലിന്യം നിർമ്മാർജ്ജനം ചെയ്യാ നുള്ള സംവിധാനങ്ങളും ഉറപ്പാക്കിത്തരേണ്ടതാണ്. അനധികൃതമായി പ്രവർത്തിക്കുന്ന കേറ്ററിംഗ് സ്ഥാ പനങ്ങളെ (FSSAI ലൈസൻസ്) ഹാളുകളിൽ നിന്നും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. സുരക്ഷിത ഭക്ഷണം നൽകുന്നതിന് ഹാളുകളും ജനങ്ങളും കേറ്ററിംഗ് സ്ഥാപനങ്ങളും ഒരുമിച്ച് നിന്നെങ്കിൽ മാത്രമേ ഈ പദ്ധതി വിജയമാകൂ.
കോവിഡ് കഴിഞ്ഞ് ഉയിർത്തെഴുന്നേറ്റ് വരുന്ന സമയത്ത് സാധനസാമഗ്രികൾക്ക് വൻ വിലവർ ദ്ധനവ് നേരിടുന്ന സാഹചര്യത്തിലാണ് ഇരുട്ടടി പോലെ ഈ സാഹചര്യത്തെയും നേരിടേണ്ടി വരുന്നത്. ഇത് ഞങ്ങൾ കേറ്ററിംഗ്‌കാർക്ക് ഭീമമായ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ രക്ഷാധികാരിതോമസ് മാത്യു, ജോർജ്കുട്ടി ഫിലിപ്പ്, ചാർളി മാത്യു, ബിജു ജോസഫ്, ബിജു സുകുമാരൻ, റോബിൻ വർഗീസ്, ജയ്സൺ ജോസഫ്, ജോസി ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.