നാട്ടുവാര്‍ത്തകള്‍
കട്ടപ്പനക്കാരൻ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകി.
ലോക്ക്ഡൗണ് കാലത്ത് വിദ്യാർഥികളുടെ പഠനം ഓണ്ലൈനായി ആണെങ്കിലും അവർക്ക് ആവശ്യമുള്ള പഠന ഉപകരണങ്ങൾ വാങ്ങുവാൻ കഷ്ടപ്പെടുന്ന നിരവധി സാധാരണക്കാരായ കുടുംബ ങ്ങൾക്ക് ഒരു സഹായമാവുകയാണ് കട്ടപ്പനക്കാരൻ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനം.കട്ടപ്പന മുൻസിപ്പാലിറ്റി ചെയർ പേഴ്സൻ ശ്രമതി ബീന ജോബി നാലുമുക്ക് ഗവ സ്കൂൾ അധ്യാപകൻ അഭിജിത്തിന് പുസ്തകങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചു.
ആദ്യഘട്ടമായി 300 കുട്ടികൾക്കുള്ള പഠനോപകരണങ്ങളും ,3 മൊബൈൽ ഫോണുകളുമാണ് നൽകുന്നത്.
കട്ടപ്പനക്കാരൻ കൂട്ടായ്മയുടെ പ്രസിഡന്റ് ജോജോ കുമ്പളന്താനം മെമ്പർമാരായ ലിജിമോൾ, അരുൺ മത്തായി, സജൻറ്, ലിജോമോൻ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.