Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോതമംഗലം താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ മെമ്പർ റിലീഫ് ഫണ്ട് ധനസഹായ വിതരണം നടന്നു

മാരകരോഗം ബാധിച്ച സഹകാരികളെ സഹായിക്കുവാനായി കേരള സർക്കാർ രൂപീകരിച്ച മെമ്പർ റിലീഫ് ഫണ്ടിൽ നിന്ന്
കോതമംഗലം താലൂക്കിലെ പത്ത്
സഹകരണ സ്ഥാപനങ്ങളിൽ
നിന്നുള്ള 108 സഹകാരികൾക്ക് അനുവദിച്ച 2185000 രൂപയുടെ ധനസഹായങ്ങളാണ് വിതരണം ചെയ്തത്.
മെമ്പർ റിലീഫ് ഫണ്ട് ധനസഹായ വിതരണ ഉത്ഘാടനം
കേരള യുവ ജനക്ഷേമ ബോർഡ് വൈ.ചെയർമാൻ എസ് സതീഷ് നിർവ്വഹിച്ചു.
കോതമംഗലം താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ
കെ കെ ശിവൻ അധ്യക്ഷത വഹിച്ചു.
കോതമംഗലം സഹകരണ അസി.രജിസ്ട്രാർമാരായ
കെ സുനിൽ, ദാസ് പി ജി,
സഹകരണ ബാങ്ക് പ്രസിഡൻ്റ് മാരായ എൽദോസ് പോൾ, പി എസ് നജീബ്, ബോബൻ ജേക്കബ്, റഷീദ് പി.കെ.,
എ ജെ ജോൺ, വി വി ജോണി, സണ്ണി ജോസഫ്,
ചന്ദ്രലേഖ ശശീന്ദ്രൻ ,
താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ എംജി പ്രസാദ്,
റ്റി ആർ സുനിൽ, ജോയി എബ്രാഹം തുടങ്ങിയവർ സംസാരിച്ചു.