കട്ടപ്പനയ്ക്ക് അനുവദിച്ച ഇ.എസ്.ഐ ആശുപത്രിയുടെ നിർമ്മാണത്തിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങിയതായി യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാനും അറിയിച്ചു
കട്ടപ്പനയ്ക്ക് അനുവദിച്ച ഇ.എസ്.ഐ ആശുപത്രിയുടെ നിർമ്മാണത്തിന് നഗരസഭയുടെ സ്ഥലം കൈമാറുന്നതിനുള്ള സർക്കാർ അനുമതി ലഭിച്ചതോടുകൂടി ആശുപത്രി നിർമ്മാണത്തിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങിയതായി യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാനും അറിയിച്ചു.
കേന്ദ്ര ഗവൺമെന്റ് ഇടുക്കി ജില്ലക്ക് അനുവദിച്ച 100 കിടക്കകളുള്ള ആശുപത്രി ഹൈറേഞ്ചിൽ സ്ഥാപിക്കണമെന്ന ഡീൻ കുര്യാക്കോസ് എംപിയുടെ പ്രത്യേക കാഴ്ചപ്പാടിന്റെ ഫലമായിട്ടാണ് കട്ടപ്പനയിൽ ഇ എസ് ഐ ആശുപത്രി സ്ഥാപിക്കപ്പെടുന്നത്. നിർമ്മലാസിറ്റിയിലുള്ള 4.6 ഏക്കർ സ്ഥലം അടിയന്തരമായി ഇ.എസ്.ഐക്ക് കൈമാറും. ആശുപത്രിയുടെ നിർമ്മാണം ആരംഭിക്കുന്നതിന് മറ്റുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. ഹൈറേഞ്ച് മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന സ്ഥാപനമാണിത് കട്ടപ്പനയിലെ ജനങ്ങൾക്ക് കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ മെച്ചപ്പെട്ട നിലവാരത്തിലുള്ള ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിനോടൊപ്പം നാടിന്റെ പുരോഗതിയിൽ നിർണായകമായ പങ്കുവഹിക്കുന്ന ഒരു സ്ഥാപനമായി ഈ ആശുപത്രി മാറും. ആശുപത്രിയുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ഇ.എസ്.ഐ കോർപ്പറേഷന് നഗരസഭ നൽകുമെന്നും അവർ അറിയിച്ചു.