ഇടുക്കിയിലെ 20 നാണ്യവിളകൾ, സുഗന്ധവ്യഞ്ജനങ്ങൾ, കാർഷിക വിളകൾ, പച്ചക്കറികൾ എന്നിവ ചേർത്ത ചിത്രം മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കും

നെടുങ്കണ്ടം:
തിങ്കളാള്ച ഇടുക്കിയിലേക്ക് എത്തുന്ന കേരള മന്ത്രിസഭയക്ക് അഭിവാദനങ്ങള്‍ അര്‍പ്പിച്ചു ഇടുക്കിയിലെ 20 നാണ്യവിളകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കാര്‍ഷിക വിളകള്‍, പച്ചക്കറികള്‍ എന്നിവ ചേര്‍ത്ത് കേരള മുഖ്യമന്ത്രി് പിണറായി വിജയന്റെ ചിത്രം കര്‍ഷകര്‍ക്കായി സമര്‍പ്പിക്കുന്നു. ഇതില്‍ കുരുമുളക്, ഏലം, കാപ്പി, തേയില, കൊക്കോ,അടക്ക,ഗ്രാമ്പൂ ജാതി, തച്ചോലം , പട്ട, മഞ്ഞള്‍, ഇഞ്ചി, കപ്പ, ചേന, ചേമ്പ്.,പയര്‍, കാരറ്റ് , പാവല്‍, വെണ്ട, വെളുത്തുള്ളി എന്നീ പ്രധാന ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തി ഫ്രെയിമില്‍ ഒട്ടിച്ചെടുത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മുഖം കുരുമുളക് കൊണ്ടും ഷര്‍ട്ട്്് വാട്ടുകപ്പകൊണ്ടുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.
രണ്ടര അടി വലുപ്പത്തിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇത് തിങ്കളാഴ്ച നെടുങ്കണ്ടത്തെത്തുന്ന മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനാണ് നീക്കം. രാമക്കല്‍മേട് ഇടത്തറമുക്ക്്് പ്രീയ ഭവനില്‍ പ്രിന്‍സ് ഭൂവനചന്ദ്രനാണ് വ്യത്യസ്ഥ ചിത്രഗ നിര്‍മ്മിച്ചിരിക്കുന്നത്.
പതിനഞ്ചാം വിവാഹ വാര്‍ഷികാഘോഷ ത്തിന്്് 35 കിലോ ഭാരവും ആറടി ഉയരവും രണ്ടരയടി വ്യാസവുമുള്ള റോസാപൂഷ്പം ഇരുമ്പ്്് പട്ടയില്‍ നിര്‍മ്മിച്ച് ഭാര്യക്ക് നല്‍കി ശ്രേദ്ധയനായതിന് പിന്നാലെയാണ് നാണ്യവിളകളാല്‍ പിണറായി വിജയന്റെ രുപം സൃഷ്ടിച്ചിരിക്കുന്നത്.
തേര്‍ഡ്്് ക്യാമ്പില്‍ വെല്‍ഡിംഗ്് വര്‍ക്‌ഷോപപ്പ് നടത്തുന്ന മെക്കാനിക്കാണ് പ്രിന്‍സ്. ഇടത്തറമുക്കില്‍ ആക്രി സാധനങ്ങള്‍ കൊണ്ട് സ്വന്തം കരവിരുതില്‍ വിമാനവും ,ഏഴരയടി ഉയരവും 120 കിലോഗ്രാം തൂക്കവുമുള്ള ലോക കപ്പ്്,
സത്രം എയര്‍ ട്രിപ്പില്‍ ഇറങ്ങിയ വൈറസ് എസ്.ഡബഌയു 80 എന്ന വിമാനത്തിന്റെ ചെറുമാതൃക,വിവിധ സ്‌കൂളിലേക്കായി കാറ്റാടിയന്ത്രം,ഗ്ലോബ്്്,ഹെലികോപ്റ്റര്‍,വന്ദേഭാരത്് ട്രെയിന്‍, എന്നിവ നിർമിച്ചിട്ടുണ്ട്