വൈദിക വേഷത്തിൽ തട്ടിപ്പ്, കട്ടപ്പന സ്വദേശിയുടെ പേരിൽ പരാതികൾ കൂടുന്നു
കട്ടപ്പന വെട്ടിക്കുഴക്കവല എലൈറ്റ് പടിയിൽ താമസിക്കുന്ന അക്രൈസ്തവനായ കൗമാരക്കാരനായ (18 വയസ് തികഞ്ഞില്ല ) വ്യക്തിയാണ് ഫാദർ ലിജോ എന്ന പേരിൽ ആളുകളെ കമ്പളിപ്പിക്കുന്നത്.
തിരുവസ്ത്രം ഇട്ട് വിശുദ്ധ കുർബ്ബാനയും കൈയ്യിലേന്തി ബലി അർപ്പിക്കുന്ന ഫോട്ടോ നവമാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ചാണ് ആളുകളുടെ വിശ്വാസം നേടുന്നത്.
ഒരുപാട് ആളുകളെ ജോലി വാഗ്ദാനം നൽകി അവരിൽ നിന്നും പണം ഓൺലൈൻ വഴി വാങ്ങുകയും പണം കൊടുത്ത ആളുകൾ ജോലിയെ പറ്റി ചോദിക്കുമ്പോൾ അവരുടെ ഫോട്ടോ മോർഫ് ചെയ്തു നഗ്ന ചിത്രങ്ങൾ ആക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു അവരെ ഭീഷണി പെടുത്തുന്നതായും ആരോപണമുണ്ട്.
അടുത്ത കാലത്ത് കട്ടപ്പന വെള്ളായകുടി സ്വദേശി ആയ പ്ലസ് ടു വിദ്യാർത്ഥിയിൽ നിന്നും പണം തട്ടി എടുത്തിരുന്നു.
ഇവന്റെ പേരിൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ വിദ്യാർത്ഥിയുടെ ഫോട്ടോ മോശമായ രീതിയിൽ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിൽ അയക്കുകയും ആ കുട്ടിയെ ഭീഷണി പെടുത്തുകയും ചെയ്തതായും ആരോപണമുണ്ട്.
ഒരുപാട് പരാതികൾ സ്റ്റേഷൻ നിൽ ഇവന്റെ പേരിൽ ഉണ്ട്. ഇവന് സാങ്കേതിക വിദ്യ അതി വിദക്തമായി കൈകാര്യം ചെയ്യാൻ ഉള്ള കഴിവ് ഉണ്ട് . ആയതിനാൽ പല രീതിയിൽ ഇവൻ ഇത് ഉപയോഗിച്ച് പണം കൈക്കൽ ആക്കുകയുമണ് ചെയ്യുന്നത്.
26 വയസ് ഉണ്ടന്ന് പറഞ്ഞു ആണ് ഇവൻ വൈദികന്റെ വസ്ത്രം ധരിച്ചു പല സ്ഥലത്ത് കൂടി പോകുന്നത് .
ഇവന് 18 വയസ് ആകുന്നതേ ഉള്ളു . ഇവനെ കണ്ടാൽ പ്രായവും പക്വതയും തോന്നിക്കും.
ഇവന്റെ അയൽവാസികളിൽ നിന്നും അറിയാൻ കഴിഞ്ഞത് വീട്ടിൽ നിന്നും സാധാരണ വേഷം ധരിച്ചു പോകുകയും ടൗണുകളിൽ എത്തുമ്പോൾ ഇവൻ വൈദിക്കന്റെ വേഷത്തിൽ പ്രേത്യഷ പെടുകുയും ആണ് ചെയ്യാറ് എന്നാണ്..
ഇപ്പോൾ നഴ്സുമാർക്ക് സുവർണ അവസരം എന്ന് പറഞ്ഞു ജോലി വാഗ്ദാനം ചെയ്തു പുതിയ തട്ടിപ്പും ആയിട്ട് ആണ് ഇറങ്ങിയിരിക്കുന്നത് എന്നും പറയുന്നു. ഇവനെ ജുവാനയിൽ ഹോമിൽ ആക്കാൻ വേണ്ടി പോലീസ് നടപടി ക്രമങ്ങൾ സ്വീകരിച്ചു വരികയാണ്.
സഭയേയും തിരുവസ്ത്രത്തേയും അവഹേളിച്ച് തട്ടിപ്പ് നടത്തുന്ന ഇവനെ മാതൃകപരമായി ശിക്ഷിക്കണമെന്ന ആവശ്യപ്പെട്ട് പ്രദേശവാസികൾ ഒപ്പുശേഖരണം നടത്തുന്നതായിയാണ് അറിയാൻ കഴിയുന്നത്.