ഇടുക്കി ജില്ലാ സ്കൂൾ കലോത്സവം;ഒന്നാം ദിനം ഒന്നാമതായി തൊടുപുഴ.സ്കൂളുകളിൽ മുന്നിൽ കൂമ്പൻപാറ ഫാത്തിമ മാതാ
34-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനം തൊടുപുഴ ഉപജില്ലയുടെ തേരോട്ടം. ഒന്നാം ദിനം പിന്നിടുമ്ബോള്‍ തൊടുപുഴ 236 പോയിന്റുമായി ഒന്നാം സ്‌ഥാനത്ത് മുന്നേറുകയാണ്.തൊട്ടടുത്ത സ്‌ഥാനത്ത് 201 പോയിന്റുമായി കട്ടപ്പന ഉപജില്ലയുണ്ട്. 183 പോയിന്റുമായി അടിമാലി ഉപജില്ലയാണ് മൂന്നാം സ്‌ഥാനത്ത്. ഇന്ന് കൂടുതല്‍ ഇനങ്ങള്‍ വേദിയിലെത്തുന്നതോടെ മത്സരം കടുക്കും. പതിവു പോലെ തൊടുപുഴയും കട്ടപ്പനയും തമ്മിലാണ് ഇത്തവണയും മത്സരം.
സ്‌കൂള്‍ അടിസ്‌ഥാനത്തില്‍ 59 പോയിന്റുമായി കൂമ്ബന്‍പാറ ഫാത്തിമ മാതാ സ്‌കൂളാണ് ഒന്നാം സ്‌ഥാനത്ത് തുടരുന്നത്. ആതിഥേയരായ കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂള്‍ 50 പോയിന്റുമായി തൊട്ടുപിന്നാലെയുണ്ട്. 48 പോയിന്റുമായി കട്ടപ്പന ഒസാനം ഇം?ീഷ് മീഡിയം സ്‌കൂളാണ് മൂന്നാമത്. രണ്ടാം ദിനമായ ഇന്ന് മാര്‍ഗം കളി, ചവിട്ടു നാടകം, ലളിതഗാനം, നാടോടി നൃത്തം, തിരുവാതിര, ഒപ്പന, സംഘ നൃത്തം, നാടകം, പരിചമുട്ട് തുടങ്ങിയ പ്രധാന ഇനങ്ങള്‍ വേദിയിലെത്തും. ഇതോടെ മത്സര ഫലങ്ങള്‍ മാറി മറിയും.