അമർ ജവാൻ റോഡിന്റെ അപകടാവസ്ഥ; എസ്റ്റിമേറ്റ് തയ്യാറാക്കുവാൻ എഞ്ചിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി കട്ടപ്പന നഗരസഭാ അധ്യക്ഷ


കട്ടപ്പന അമർജവാൻ റോഡിന്റെ സംരക്ഷണ ഭിത്തി പുനർ നിർമ്മാണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കുവാൻ എഞ്ചിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായി കട്ടപ്പന നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി പറഞ്ഞു.2017ൽ അപകടാവസ്ഥയിലായ റോഡിന്റെ സംരക്ഷണ ഭിത്തി ഏതാനും ആഴ്ചകൾക്ക് മുൻപ് പെയ്ത കനത്ത മഴയിൽ കൂടുതൽ ഇടിഞ്ഞിരുന്നു.
അഞ്ച് വർഷം മുൻപ് തകർന്ന അമർജവാൻ റോഡിന്റെ സംരക്ഷണ ഭിത്തി കൂടുതൽ അപകടത്തിലായത് ഇടുക്കി ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചെയർപേഴ്സന്റെ വിശദീകരണം.
2018 – 2019 ബജറ്റിൽ നാല്പ്ത് ലക്ഷത്തോളം രൂപ വകയിരുത്തിയാണ് അമർ ജവാൻ റോഡിന്റെ സംരക്ഷണ ഭിത്തി പുനർനിർമ്മാണം ആരംഭിച്ചത്.സംരക്ഷണ ഭിത്തിയ്ക്കൊപ്പം ഷട്ടർ മുറികൾ ,വാഹന പാർക്കിംഗ് എന്നിവ ഉൾപ്പെടുത്തി കെട്ടിടം നിർമ്മിക്കുവാനും പദ്ധതിയിട്ടിരുന്നു.എന്നാൽ നിർമ്മാണം ആരംഭിച്ച് 5 വർഷം പിന്നിട്ടിട്ടും നിർമ്മാണം പൂർത്തിയാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇൻഡോർ സ്റ്റേഡിയ നിർമ്മാണവുമായി മുൻപോട്ട് പോകുന്നതിനാലാണ് സംരക്ഷണ ഭിത്തിയുടെ പുനർ നിർമ്മാണം താത്കാലികമായി നിർത്തി വച്ചത് എന്നാണ് നഗരസഭയുടെ മറുപടി. സംരക്ഷണഭിത്തി കൂടുതൽ അപകടത്തിലായ സാഹചര്യത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കാനായി എഞ്ചിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായി ചെയർപേഴ്സൺ ഷൈനി സണ്ണി പറഞ്ഞു .2017 ലാണ് അമർ ജവാൻ റോഡിന്റെ അരിക് ഇടിഞ്ഞത്.പിന്നീട് 2018 ഓഗസ്റ്റിലെ മഹാ പ്രളയത്തിൽ വീണ്ടും വൻതോതിൽ മണ്ണിടിഞ്ഞു.ഇതേ തുടർന്നായിരുന്നു സംരക്ഷണ ഭിത്തിയും അനുബന്ധ കെട്ടിടവും നിർമ്മിക്കുവാൻ നഗരസഭ തീരുമാനമെടുത്തത്. നൂറ് കണക്കിന് സ്വകാര്യ ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഈ റോഡിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്.