Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഏലം ബോർഡ് യാഥാർത്ഥ്യമാക്കണം:
ഡീൻ കുര്യാക്കോസ് MP




സ്പൈസസ് ബോർഡിൽ നിന്നും വേർപെടുത്തി ഏലം ബോർഡ് രൂപീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് MP . ചട്ടം 377 അനുസരിച്ച് ആണ് ലോക് സഭയിൽ പ്രശ്നം അവതരിപ്പിച്ചത്. കേരളത്തിലെ ഏലം കൃഷിക്കാരെ സഹായിക്കുന്നതിൽ സ്പൈസസ് ബോർഡ് പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. രാജ്യത്ത് ആകെയുള്ള ഏലം ഉൽപാദനത്തിന്റെ 70% ഇടുക്കി ജില്ലയിൽ ആണ്. ലോകത്തിൽ തന്നെ ഏറ്റവും ഗുണമേൻമയുളള ഏലം ഉത്പാദിപ്പിക്കുന്നതും ഈ മേഖലയിലാണ്. ഏലം ഉത്പാദനം വളരെയധികം പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. യാതൊരു തരത്തിലുമുള്ള ധനസഹായവും കൃഷിക്കാർക്ക് സ്പൈസസ് ബോർഡ് നൽകുന്നില്ല. കൃഷിക്കും, പരിപാലനത്തിനും അതുപോലെ വിപണി സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും , മെച്ചപ്പെട്ട വില ലഭിക്കുന്നതിനും വലിയ തോതിലുള്ള സഹായം ആവശ്യമാണ്. അതോടൊപ്പം കൂടുതൽ ശാസ്ത്രീയമായ പഠനങ്ങളും , സാങ്കേതിക പിന്തുണയും അനിവാര്യമാണ്. ഇതെല്ലാം ഉറപ്പു വരുത്തുന്ന കാര്യത്തിൽ സ്പൈസസ് ബോർഡ് ദയനീയമായ പരാജയമാണ്. ഈ സാഹചര്യത്തിൽ നാഷണൽ ടെർമറിക് ബോർഡ് രൂപീകരിച്ചതു പോലെ , ഏലം മേഖലയുടെ നിലനിൽപ്പിനും പുരോഗതിക്കും വേണ്ടി ഏലം ബോർഡ് (National Cardamom Board) യാഥാർത്ഥ്യമാക്കണമെന്ന് ഡീൻ കുര്യാക്കോസ് MP ആ വശ്യപ്പെട്ടു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!