മേട്ടുക്കുഴി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഏഴാമത് പ്രതിഷ്ഠാ വാര്‍ഷികം 3,4 തീയതികളില്‍ നടക്കും

മേട്ടുക്കുഴി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഏഴാമത് പ്രതിഷ്ഠാ വാര്‍ഷികം മൂന്ന്, നാല് തിയതികളില്‍ നടക്കും. ബ്രഹ്മശ്രീ വിശാലാനന്ദ സ്വാമികള്‍,
ബ്രഹ്മശ്രീ ഗുരുപ്രകാശം സ്വാമികൾ
ബ്രഹ്മശ്രീ ജ്ഞാനാമൃതാനന്ദപുരി സ്വാമികള്‍ എന്നിവര്‍ ചടങ്ങുകൾക്ക് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഞായറാഴ്ച വൈകിട്ട് 3 മണിക്ക് നടക്കുന്ന മഹാ സർവ്വൈശ്വര്യ പൂജയ്ക്ക് ഷാജൻ തന്ത്രികൾ നേതൃത്വം നല്കും. തുടർന്ന് ശ്രീമദ് ഗുരുപ്രകാശം സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും.
നാലിന് രാവിലെ 8ന് ജ്ഞാനാമൃതാനന്ദപുരി സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. 9.15 നും 9.25 നും മധ്യേ നടക്കുന്ന പ്രതിഷ്ഠാദിന മഹാഗുരുപൂജയ്ക്ക് ബ്രഹ്മശ്രീ വിശാലാനന്ദ സ്വാമികള്‍ മുഖ്യകാർമികത്വം വഹിക്കും.
വൈകിട്ട് 7ന് നടക്കുന്ന സമ്മേളനം കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്റെ സാനിധ്യത്തില്‍ മലനാട് എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്യും.
പ്രസാദമൂട്ട് വിവിധ കലാപരിപാടികള്‍, ഗാന മേള എന്നിവയും ഇതോടനുബന്ധിച്ച് നടക്കുമെന്ന് സംഘാടക സമതി ഭാരവാഹികൾ അറിയിച്ചു.
കട്ടപ്പനയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജനറല്‍ കണ്‍വീനര്‍ ബിനു മോഹനന്‍, കണ്‍വീനര്‍ പി.എം. ഷിജു, പി.കെ. വിജയന്‍, കെ.ആര്‍. ശശി, അജേഷ് ചാഞ്ചാനിക്കല്‍, ബിനു ചവറംപ്ലാക്കല്‍, സി.ജി. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.