Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
രേഖാചിത്രം കിറുകൃത്യം; ഓർമയിൽ നിന്ന് കുട്ടി പറഞ്ഞത് വച്ച് ചിത്രം വരച്ചവർക്ക് അഭിനന്ദനപ്രവാഹം

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പത്മകുമാർ പിടിയിലായതിൽ സ്മിത എം ബാബുവും ഭർത്താവ് ആർ ബി ഷജിത്തും വരച്ച രേഖാചിത്രം നിർണായകമായി. ഇവർ വരച്ച രേഖാചിത്രത്തിന് പ്രതിയുമായുള്ള സാമ്യം സാമൂഹ്യമാധ്യമങ്ങളിൽ ഏറെ പ്രശംസ നേടിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഇരുവരും. എന്നാൽ വിഷയത്തിൽ കുട്ടിയുടെ ഓർമശക്തിയെ അഭിനന്ദിക്കുകയാണ് ഇരുവരും.
വളരെ മോശം സമയത്തിലൂടെ കടന്നുപോകുമ്പോഴും പ്രതിയുടെ മുഖം ഓർമയിൽനിന്ന് വിശദാംശങ്ങളോടെ വ്യക്തമാക്കിത്തന്ന ഒന്നാംക്ലാസുകാരി ഏറെ അഭിനന്ദനങ്ങളർഹിക്കുന്നെന്ന് ചിത്രകാരി സ്മിത പറഞ്ഞു. കുരുന്നിനെ അഭിനന്ദിച്ച് ഇവർ സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പും ഏറെ പ്രതികരണങ്ങൾ നേടി.