നയി ചേതന2.0 ക്യാമ്പയിന് തുടക്കമായി
ലിംഗാധിഷ്ടിത വിവേചനങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നയി ചേതന2.0 ലോഗോ പ്രകാശനകര്‍മ്മം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ജന്‍ഡര്‍ ടീം അംഗങ്ങള്‍ ജന്‍ഡര്‍ പ്രതിജ്ഞ എടുത്തു. തുടർന്ന് കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഏകദിന പരിശീലനം നടന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ആശ ബെന്നി പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ ജന്‍ഡര്‍ ടീം അംഗങ്ങള്‍ക്ക് നല്‍കി. കാമ്പയിനിന്റെ ഭാഗമായി നാല് ആഴ്ചകളിലായി സി. ഡീ. എസ്., എ. ഡീ. എസ്., അയല്‍ക്കൂട്ടതലത്തിലും, ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 22 വരെ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള പരിശീലനത്തിന് ജില്ലാ പ്രോഗ്രാം മാനേജര്‍ സൗമ്യ ഐ എസ്, സ്‌നേഹിതാ കൗണ്‍സിലര്‍മാരായ സരളമ്മ ബി, വിനോജി റ്റി. കെ. എന്നിവര്‍ നേതൃത്വം നല്‍കും.