Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നഷ്ടപരിഹാരവും ശിക്ഷയും നൽകണം; ദേശാഭിമാനിക്കെതിരെ മറിയക്കുട്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തു


ദേശാഭിമാനിക്കെതിരെ അടിമാലിയിലെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. നഷ്ടപരിഹാരവും പ്രചാരണം നടത്തിയവർക്ക് ശിക്ഷയും നൽകണമെന്ന് ആവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്. ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററുമാണ് എതിർ കക്ഷികൾ. പെൻഷൻ മുടങ്ങിയെന്ന് ആരോപിച്ച് ഭിക്ഷ യാചിച്ച് പുറത്തിറങ്ങിയതോടെയാണ് മറിയക്കുട്ടി ശ്രദ്ധ നേടുന്നത്.
എന്നാൽ മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന് ദേശാഭിമാനി വാർത്ത നൽകിയിരുന്നു. ഇത് വിവാദമായതോടെ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ച് തിരുത്ത് നൽകിയിരുന്നു. എന്നാൽ നിയമ നടപടിയിൽ നിന്ന് പിന്നോട്ടു പോകില്ലെന്ന നിലപാടാണ് മറിയക്കുട്ടി സ്വീകരിച്ചത്.