നവകേരള സദസ്സിന് ഫണ്ട് അനുവദിക്കേണ്ടന്ന തീരുമാനവുമായി കട്ടപ്പന നഗരസഭ.ക്ഷേമ പെൻഷനുകൾ അടക്കം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ ധൂർത്തിന് ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്നാണ് ഭരണ സമിതി അംഗങ്ങളുടെ നിലപാട്
നവകേരള സദസ്സിന് ഫണ്ട് അനുവദിക്കേണ്ടന്ന തീരുമാനവുമായി കട്ടപ്പന നഗരസഭ.ക്ഷേമ പെൻഷനുകൾ അടക്കം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ ധൂർത്തിന് ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്നാണ് ഭരണ സമിതി അംഗങ്ങളുടെ നിലപാട്.നവകേരള സദസ്സുമായി സഹകരിക്കേണ്ടതില്ലെന്ന കെ പി സി സി യുടെ തീരുമാന പ്രകാരമാണ് യു ഡി എഫ് ഭരിക്കുന്ന കട്ടപ്പന നഗരസഭയും പരിപാടിക്കായി ഫണ്ട് അനുവദിക്കേണ്ടന്ന തീരുമാനമെടുത്തത്.ഇന്ന് നടന്ന കൗൺസിലിൽ വിഷയം ചർച്ചയ്ക്ക് വന്നതോടെയാണ് യു ഡി എഫ് അംഗങ്ങൾ ഒന്നാകെ എതിർത്തത്.ക്ഷേമ പെൻഷനുകൾ അടക്കം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ ധൂർത്തിന് ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്ന് ഭരണ കക്ഷി അംഗങ്ങൾ വ്യക്തമാക്കിയതോടെ കൗൺസിൽ പ്രക്ഷുബ്ധമായി.നവകേരള സദസ്സിൽ പങ്കാളികളാകുന്നത് രാഷ്ട്രീയ താത്പര്യത്തിനല്ല,നാടിന്റെ വികസനം ചർച്ച ചെയ്യാനും നടപ്പാക്കാനുമാണ് ,ഇത് തകർക്കാനാണ് യു ഡി എഫിന്റെ ശ്രമമെന്ന് എൽ ഡി എഫ് അംഗങ്ങൾ വിമർശിച്ചു.നവകേരള നിർമിതിയുമായി ബന്ധപ്പെട്ട് ഡിസംബർ 11 നാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇടുക്കി മണ്ഡലത്തിലെത്തുന്നത്.മന്ത്രിമാരെത്തുമ്പോൾ നഗരസഭകൾക്ക് തനതു ഫണ്ടിൽ നിന്നും ഒരുലക്ഷം രൂപ വരെ വിനിയോഗിക്കാമെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നത്.