മലയോര ഹൈവേ നിർമ്മാണത്തിൽ മുഖം മിനുക്കി കുട്ടിക്കാനം കട്ടപ്പന പാത. നിർമ്മാണം നടക്കുന്നത് അതിവേഗത്തിൽ
ബ്രിട്ടീഷ് ഭരണകാലത്തിന്റെ ഓർമ്മ നിലനിന്നിരുന്ന കുട്ടിക്കാനം കട്ടപ്പന റോഡിൻറെ മുഖച്ഛായ മാറ്റി മലയോര ഹൈവേ നിർമ്മാണം .
ഒന്നര വർഷത്തിനുള്ളിൽ പൂർണ്ണ സഞ്ചാര യോഗമാകുന്ന പാതയുടെ നിർമ്മാണം അതിവേഗമാണ് പുരോഗമിക്കുന്നത്.
കുട്ടിക്കാനം മുതൽ കെ.ചപ്പാത്ത് വരെയുള്ള ആദ്യ റീച്ച് നിർമ്മാണം പൂർത്തീകരിച്ചതോടെ തന്നെ പ്രദേശത്തെ ഗതാഗത രംഗത്ത് വൻ മാറ്റത്തിനാണ് വച്ചത്.
റോഡ് വീതി കൂട്ടി റബറൈസ്ഡ് ടാറിങ് നടത്തിയാണ് മലയോര ഹൈവേ നിർമ്മാണം . പതിറ്റാണ്ടുകളായി വീതിയില്ലാതിരുന്ന സാധാരണ ടാറിങ് മാത്രം ഉണ്ടായിരുന്ന റോഡ് ആയിരുന്നു കുട്ടിക്കാനം കട്ടപ്പന പാത .
ഹൈറേഞ്ച് മേഖലയിലെ ഒട്ടുമിക്ക പ്രധാന പാതകളും റബറൈസ്ഡ് റോഡുകളായി മാറിയപ്പോഴും ഈ പാത അവഗണനയുടെ മധ്യത്തിൽ ആയിരുന്നു.
കെ.ചപ്പാത്ത് മുതൽ കട്ടപ്പന വരെയുള്ള ഭാഗത്തെ വീതി കൂട്ടലും കലുങ്ക് നിർമ്മാണവുമാണ് ഇപ്പോൾ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നത്.
കിഫ്ബിയിലൂടെ അനുവദിച്ച 144 കോടി രൂപ മുതൽമുടക്കിലാണ് ചപ്പാത്ത് മുതൽ കട്ടപ്പന വരെയുള്ള 21.5 കിലോമീറ്റർ നിർമ്മാണം പുരോഗമിക്കുന്നത്. ചപ്പാത്ത് -മേരികുളം , മേരികുളം -നരിയംപാറ, നരിയംപാറ -കട്ടപ്പന എന്നീ മൂന്ന് ഭാഗങ്ങളിലാണ് രണ്ടാം റിച്ചിലെ നിർമ്മാണം പുരോഗമിക്കുന്നത്.
കക്കാട്ടുക മുതൽ പാലാക്കട വരെയുള്ള ടാറിങ്ങും പൂർത്തിയായി.
രണ്ടാം റീച്ചിൽ രണ്ട് വലിയ പാലങ്ങളും ആറ് മിനി ബ്രിഡ്ജുകൾ ഉൾപ്പെടെ 102 കലിങ്കുകളുമാണ് നിർമ്മിക്കുന്നത് .
കട്ടപ്പന ഇരുപതേക്കറിൽ 2.5 കോടിയുടെ പുതിയ പാലവും നിർമ്മിക്കും.
രണ്ടാം റീച്ചിലെ നാലാം ഘട്ടമായ കട്ടപ്പന മുതൽ പുളിയന്മല വരെയുള്ള ഭാഗത്തിന്റെ ടെൻഡർ ഉടൻ പൂർത്തിയാകും.