സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു
കൊക്കോ കര്‍ഷകരുടെ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. കൊക്കോ ലൈഫ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നേടുന്ന കൊക്കോ കര്‍ഷകരുടെ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ നൈപുണ്യ സമിതിയുടെയും സഹകരണത്തോടെയുമാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തത്. മൊണ്ടേലെസ് ഇന്ത്യ (കാഡ്ബറി ഇന്ത്യ) ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാമൂഹ്യ പ്രതിബദ്ധത വിഭാഗമായ കൊക്കോ ലൈഫ് നല്‍കിയ സാമ്പത്തിക സഹായം അഫ്‌പ്രോ സംഘടന വഴിയാണ് നടപ്പിലാക്കിയത്.
രണ്ട് ലക്ഷം രൂപ വീതം അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് സംസ്ഥാനത്ത് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. ഇതില്‍ ഇടുക്കിയില്‍ നിന്ന് വിദ്യാര്‍ഥികളായ സാന്ദ്ര സജി, ശരണ്യ എം. റ്റി, ആദിത്യ മോഹന്‍ എന്നിവരാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്.
പരിപാടിയില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ദീപാ ചന്ദ്രന്‍, ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് കുമാര്‍, അഫ്‌പ്രോ സംസ്ഥാന കോര്‍ഡിനേറ്റര്‍ സിനോജ് സേവ്യര്‍, ഫീല്‍ഡ് കോര്‍ഡിനേറ്റര്‍മാരായ അലന്‍, തമ്പി എന്നിവര്‍ പങ്കെടുത്തു.