Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് 2023 ഡിസംബര്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള ഉടമകളില്‍ നിന്നും മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ നവംബര്‍ 27 ന് ഉച്ചയ്ക്ക് ഒരു മണി വരെ ഓഫീസില്‍ നിന്ന് ലഭിക്കും. അന്നേ ദിവസം വൈകിട്ട് മൂന്ന് മണി വരെ ടെന്‍ഡര്‍ സ്വീകരിക്കും. തുടര്‍ന്ന് 3.30 ന് ടെന്‍ഡര്‍ തുറക്കും. ടെന്‍ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇടുക്കി പൈനാവില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കും. ഫോണ്‍: 8281999056.