Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നേതൃയോഗവുമായി സി എസ് ഡി എസിന് ബന്ധമില്ല

ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ്) നേതൃത്വത്തിൽ ഇന്ന് കട്ടപ്പനയിൽ ജില്ലാ നേതൃയോഗം നടന്നുവെന്ന വാർത്തയുമായി സി എസ് ഡി എസിന് ബന്ധമില്ലെന്ന് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് അറിയിച്ചു.
സി എസ് ഡി എസിൽ നിന്നും പുറത്താക്കപ്പെട്ട എം എസ് സജൻ, ശ്രീകുമാർ പീരുമേട്, എ സി പ്രസന്നൻ എന്നിവർ ചില രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി നടത്തുന്ന യോഗങ്ങൾ ആണ് ഇതെന്നും ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കെ കെ സുരേഷ് അറിയിച്ചു. സംഘടന കെ കെ സുരേഷ് പ്രസിഡന്റ് ആയും സുനിൽ കെ തങ്കപ്പൻ ജനറൽ സെക്രട്ടറിയായും കോട്ടയം രജിസ്ട്രെഷൻ നടത്തി പ്രവർത്തിയ്ക്കുന്നതാണെന്നും കെ കെ സുരേഷ് പറഞ്ഞു
















































































































