6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കേരള അതിർത്തി ഗ്രാമങ്ങളിൽ ഇടവേളകൾക്ക് ശേഷം വ്യാജ ഡോക്ടർമാർ തലപൊക്കി തുടങ്ങി; പനിക്കാലം ചാകരയാക്കി വ്യാജന്മാർ



പെരിയകുളം (തമിഴ്നാട്): ഇടവേളകൾക്ക് ശേഷം കേരള അതിർത്തിയിലെ തമിഴ്നാട് ഉൾനാടൻ ഗ്രാമപ്രദേശങ്ങൾ കേനീകരിച്ച് വ്യാജ ഡോക്ടർമാർ തലപൊക്കി തുടങ്ങി.വ്യാജന്മാർക്കെതിരെ ആരോഗ്യ വകുപ്പ് സ്വീകരിച്ചിരുന്ന നടപടികൾ നിലച്ചതാണ് ഇവർക്ക് വളമാകുന്നതെന്നാണ് വിവരം. തേനി ജില്ലയിൽ വൈറൽ പനി പടർന്ന് പിടിച്ചതോടെ ഇവർക്ക് ചാകരക്കാലമായി.സർക്കാർ ആശുപത്രികളിലെ തിരക്കും ഇത്തരക്കാർക്ക് അനുഗ്രഹമായി മാറുകയാണ്.

അങ്ങൂർപാളയം, കരുണാക്കമുട്ടൻപ്പെട്ടി, കുള്ളപ്പഗൗണ്ടൻപ്പെട്ടി, കൂടല്ലൂർ, കമ്പം തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാജന്മാർ ഏറെയും.ഗ്രാമീണ മേഖലകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന കാര്യക്ഷമമല്ലാത്തതാണ് ഇത്തരം തട്ടിപ്പുകാർക്ക് തണലാകുന്നതെന്നാണ് ആരോപണം.കേരളത്തിൽ നിന്നുള്ളവരും ഇവിടെ തമ്പടിച്ച് ക്ലീനികുകൾ സ്ഥാപിച്ച് ചികിത്സ നടത്തുന്നതെന്നാണ് വിവരം. അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത ചിലരാണ് ചികിത്സ പൊടിപൊടിക്കുന്നത്.

ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങൾ തെരഞ്ഞെടുത്താണ് തട്ടിപ്പുകൾ ഏറെയും. ഏതാനും ചില ഗുളികളുടെയും ഇൻജക്ഷനുകളുടെയും പേര് മാത്രം അറിയാമെന്നതു മാത്രമാണ് ഇത്തരക്കാരുടെ ഏക യോഗ്യത.ചികിത്സാ നിരക്ക് മറ്റ് ആശുപത്രികളെ അപേക്ഷിച്ച് താരതമ്യേന കുറവായതാണ് പലരേയും ഇവിടങ്ങളിലേക്ക് ആകർഷിക്കുന്നത്.അമിത ഡോസിലുള്ള മരുന്നുകൾ നൽകുന്നതിനാൽ പനി പോലുള്ള ചെറുരോഗങ്ങൾ വേഗത്തിൽ ഭേദമാകുന്നത് കാരണവും പലരും വ്യാജൻമാരെ ആശ്രയിക്കുന്നതെന്നും അറിയുന്നു.

സാധാരണ രോഗങ്ങൾക്ക് നൽകുന്ന പാരസെറ്റമോൾ, അമോക്സിസിലിൻ, അസിത്രോമൈസിൻ തുടങ്ങിയ ഗുളികകളും ഉയർന്ന അളവിലുള്ള വേദനസംഹാരികളുമാണ് ഏത് രോഗവുമായി എത്തിയാലും നല്കുന്നതെന്നതത്രെ. അബോർഷൻ കേസുകളിലും പലരും ആശ്രയിക്കുന്നതും ഇവരെയാണ്. ഇത്തരം കേന്ദ്രങ്ങളിൽ ചികിത്സാ പിഴവു മൂലം മരണങ്ങളും സംഭവിക്കാറുണ്ടെന്നും പറയുന്നു. എന്നാൽ വിവരം പുറത്തറിയാറില്ലാത്തതിനാൽ നടപടികളുമുണ്ടാകാറില്ല.


അതെ സമയം എട്ടാം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്തവർ വരെ രോഗികളെ ചികിത്സിക്കുകയും ക്ലിനിക്കുകൾ നടത്തുകയും ചെയ്യുന്നുണ്ടെന്നും വ്യാജന്മാർക്കെതിരെ കർശന നടപടിവേണമെന്ന ആവശ്യവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തേനി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പ് പരിശോധന നടത്തി വ്യാജ ചികിത്സാലയങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു വരുന്നതായി പെരിയകുളം ജില്ലാ സർക്കാർ ആശുപത്രി സൂപ്രണ്ട് വി.സെൽവരാജ് പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!