Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അഞ്ചുരുളിയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു റവന്യു വകുപ്പ്, സ്ഥലത്ത് ബോർഡ് സ്ഥാപിച്ചു

അഞ്ചുരുളിയിലെ അനധികൃത കയ്യേറ്റം റവന്യു വകുപ്പ് ഒഴിപ്പിച്ചു,ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. നരിയംപാറ സ്വദേശി മാത്യു എട്ടിയിൽ എന്നയാളാണ് സർക്കാർ സ്ഥലം കയ്യേറി കെട്ടിടം നിർമിച്ചത്. തന്റെ കൈവശമുള്ള സ്ഥലമാണെന്ന് അവകാശപ്പെട്ട് ഇയാൾ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നുവെങ്കിലും പിന്നീട് കേസ് തള്ളുകയായിരുന്നു. ഇടുക്കി എൽ ആർ തഹസീൽദാർ മിനി കെ ജോണിന്റെ നേതൃത്വത്തിൽ പോലീസ് സംരക്ഷണയിലാണ് സ്ഥലം ഏറ്റെടുത്തത്. ജലജീവൻ മിഷന് പദ്ധതിക്ക് വേണ്ടി കെ എസ് ഇ ബി വിട്ടു കൊടുത്ത സ്ഥലമാണിത്.







































































































































