മനുഷ്യാവകാശ കമ്മീഷൻ
നിയമ വിദ്യാർത്ഥികൾക്ക്
ഉപന്യാസ മത്സരം നടത്തുന്നു
ഡിസംബർ 10 ന് നടക്കുന്ന സാർവദേശീയ മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിയമവിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.
സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75 സംവത്സരങ്ങൾ – പ്രതീക്ഷകളും പ്രതിബന്ധങ്ങളും എന്ന വിഷയത്തിൽ 5 പുറത്തിൽ കവിയാത്ത കൈയെഴുത്ത് പ്രതികൾ കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി നവംബർ 20 ന് മുമ്പ് തപാലിലോ സ്കാൻ ചെയ്ത് ഇ- മെയിലിലോ അയക്കണമെന്ന് കമ്മീഷൻ സെക്രട്ടറി എസ്. എച്ച് ജയകേശൻ അറിയിച്ചു. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് കാഷ് അവാർഡും സർട്ടിഫിക്കേറ്റും നൽകും. മികച്ച ഉപന്യാസ രചയിതാവിന് വിഷയം ഡിസംബർ 10 ന് തിരുവനന്തപുരത്ത് നടക്കുന്ന മനുഷ്യാവകാശ ദിനാഘോഷ വേദിയിൽ അവതരിപ്പിക്കാൻ അവസരം നൽകും. രചനകൾ അയക്കേണ്ട വിലാസം: സെക്രട്ടറി, മനുഷ്യാവകാശ കമ്മീഷൻ, പി എം ജി ജംഗ്ഷൻ. വികാസ് ഭവൻ പി.ഒ,തിരുവനന്തപുരം 33
ഇ.മെയിൽ:[email protected].