സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള റോഡ് യാഥാർഥ്യമാകുന്നു
മൂന്നാർ • സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള റോഡ് യാഥാർഥ്യമാകുന്നു പുതിയ കോൺക്രീറ്റ് റോഡിന്റെ നിർമാണം ഒന്നാം തീയതി ആരംഭിച്ചു. ഒരാഴ്ചകൊണ്ട് 300 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്തു. പട്ടികവർഗ വകുപ്പിൽ നിന്നുള്ള 11.5 കോടി രൂപ ചെലവിട്ടാണ് പെട്ടിമുടി പുല്ലുമേട് മുതൽ ഇഡലിപ്പാറ വരെയുള്ള 7700 കിലോമീറ്റർ ദൂരം മൂന്നു മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യുന്നത്. റോഡിന്റെ വശങ്ങളിലൂടെ മഴവെള്ളം ഒഴുകിപ്പോകുന്നതിനുളള സൗകര്യങ്ങൾ കലുങ്കുകൾ എന്നിവയും നിർമിക്കുന്നുണ്ട്. ഒരു വർഷം കൊണ്ട് ആദ്യ റീച്ച് നിർമാണം പൂർത്തിയാകും. ഇതിനു ശേഷം ഇഡലിപ്പാറ മുതൽ സൊസൈറ്റി കുടി വരെയുള്ള രണ്ടാം റീച്ചായ 4.75 കിലോമീറ്റർ ഭാഗത്ത് കോൺക്രീറ്റ് പണികൾ ആരംഭിക്കും റോഡ് നിർമാണം ആരംഭിച്ചതിനാൽ കഴിഞ്ഞ ഒന്ന് മുതൽ ഇടമലക്കുടിയിലേക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഒരു മാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങൾ കുടികളിലെ റേഷൻ കടകളിൽ മരിച്ചു വച്ചിട്ടുണ്ട്. ഇവ തീരുന്ന മുറയ്ക്ക് ഒരു മാസത്തിനു ശേഷം പണികൾ നിർത്തിവച്ച് ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നതിനായി ഏതാനും ദിവസത്തേക്ക് റോഡ് തുറന്ന് വാഹനങ്ങൾ കടത്തിവിടും. 2010ൽ തൊഴിലുറപ്പ് തൊഴിലാളികളുടെ അത്തിൽ നിർമിച്ച മൺ ഡോയിരുന്നു ഇടമലക്കുടിക്കാരുടെ ഏക യാ താമാർഗം ഓരോ മഴക്കാലത്തും റോഡിന്റെ പല ഭാഗങ്ങളും ഒലിച്ചുപോകുന്നത് പതിവായിരുന്നു.