Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സി എസ് ഡി എസ് കുമിളി അണക്കര കുടുംബയോഗ വാർഷികം നടത്തി


അണക്കര : ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) അണക്കര എട്ടാംമൈൽ കുടുംബയോഗ വാർഷികം ഞായറാഴ്ച സമുചിതമായി നടന്നു.
സി എസ് ഡി എസ് ഹൈറേഞ്ച് മേഖല കമ്മിറ്റി പ്രസിഡന്റ് ബിനു കാഞ്ഞിരത്തിങ്കൽ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ രൂപീകരണ കാലംമുതൽ പ്രവർത്തിക്കുന്ന അണക്കര എട്ടാം മൈൽ കുടുംബയോഗത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അടിസ്‌ഥാന വിഭാഗ ജനതയുടെ വിഷയങ്ങളിൽ കുടുംബയോഗം നൽകുന്ന പിന്തുണ അഭിനന്ദനാർഹം ആണെന്നും ബിനു കാഞ്ഞിരത്തിങ്കൽ പറഞ്ഞു.
കുടുംബയോഗം പ്രസിഡന്റ് എം ടി രാജപ്പൻ അധ്യക്ഷത വഹിച്ചു. കുടുംബയോഗ സെക്രട്ടറി ഷാജി കട്ടച്ചിറ, മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ജൂലി ജോർജ്, മറ്റ് കുടുംബയോഗം ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
കലാപരിപാടികളും സ്നേഹ വിരുന്നും നടത്തി