ഹരിതനായകൻ; ജില്ലയിലെ ഏക പുരുഷ ഹരിതകർമ സേനാംഗമായി സലീം
തൊടുപുഴ • പ്രായവും ശാരീരിക പ്രശ്നങ്ങളും തടിപ്പണിക്ക് തടസ്സമായപ്പോൾ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഹരീതകർമ സേനാംഗമായി മുണ്ടൻ മുടി അങ്കംപത്തിൽ സലീം ഓരോ വീടുകളിലെയും പാഴ്വസ്തുകൾ വരിച്ച് വനത്തിന്റെ മുഖവും ഗ്രാമീണ ജീവിതത്തിന്റെ ഭാഗവുമായി ഈ അറുപതുകാരൻ. ഇതോടെ പ്രമുഖ ടൂറിസം കേന്ദ്രമായ ആനചാടിക്കുത്ത് അടക്കമുള്ള ഇടങ്ങളും ആറാം വാർഡാകെയും വൃത്തിയായി ജില്ലയിലെ ഏക പുരുഷ ഹരിതകർമ സേനാംഗമാണ് സലീം മികച്ച പ്രവർത്തനത്തിന് ഇദ്ദേഹത്തെ പഞ്ചായത്ത് ആദരിച്ചു. പഞ്ചായത്ത് ജോയിന്റ ഡയറക്ടർ കെ.വി.കുര്യാക്കോസ് പൊന്നാടയണിയിച്ചു.
വണ്ണപ്പുറം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ യൂസർഫീ ലഭിക്കുന്ന വാർഡാണ് സലീമിന്റേത്. വാർഡിലെ എല്ലാ വീട്ടുകാരും സ്ഥാപനങ്ങളും യൂസർഫീ നൽകി പാഴ്വസ്തുക്കൾ സലീമിന് കൈമാറുന്നു. പ്രതിമാസം 15,000 രൂപയുടെ വരുമാനമാണ് ഇദ്ദേഹമുണ്ടാക്കുന്നത്. ഈ വരുമാനം കൊണ്ടാണ് ഉമ്മയും ബാപ്പയും ഭാര്യയുമടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്. ഇരുചക വാഹനത്തിലാണ് സലീം വീടുകളിലെത്തുന്നത്. ഈ കാർമുകിൽ വർണന്റെ ചു… കാർമുകിൽ കാടും മലയുമൊക്കെയായതിനാൽ 15-18 ദിവസം വേണം എല്ലാ വീടുകളിലുമെത്താൻ. പാഴ്വസ്തുക്കൾ ചെറുതും വലുതുമായ ചാക്കുകളിലും കവറുകളിലുമാക്കി ബൈക്കിൽ പ്രത്യേകം സജ്ജമാക്കിയ കൊളുത്തുകളിൽ തൂക്കിയിടും. നാൽപതോളം കവറുകൾ ഇങ്ങനെ കൊണ്ടുപോകാം. അവ ആദ്യം മിനി എംസിഎഫിലും പിന്നീട് തരംതിരിച്ച് പ്രധാന സംഭരണ കേന്ദ്രത്തിലും എത്തിക്കും.