6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കുപ്രസിദ്ധ മോഷ്ടാവ് ആക്രി ഷാജിയെ കട്ടപ്പനയിൽ തെളിവെടുപ്പിന് എത്തിച്ചു








കേരളത്തിലുടനീളം ബീവറേജ് കേന്ദ്രീകരിച്ചും ആക്രിക്കട കേന്ദ്രീകരിച്ചും മോഷണം നടത്തിവന്നിരുന്ന കൂട്ടാർ ചെരുവിളപുത്തൻവീട്ടിൽ ആക്രി ഷാജിയെയാണ് കമ്പത്തും കട്ടപ്പനയിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.


പാലക്കാട്,തൃശൂർ ജില്ലകളിൽ ബീവറേജ് കുത്തിത്തുറന്നും ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആക്രി കടകൾ കുത്തി തുറന്ന് വിലപിടിപ്പുള്ള ചെമ്പ്, പിത്തള തുടങ്ങിയവ മോഷണം ചെയ്തു വന്നിരുന്ന ഷാജി പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ബീവറേജ് കുത്തിത്തുടർന്ന് മോഷണം നടത്തിയതിന് തൃശ്ശൂർ ജില്ലാ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.

ശിക്ഷ കഴിഞ്ഞ് നാല് മാസം മുമ്പ് ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതി വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് മോഷണവും ചെറിയ ജോലികളും ചെയ്തു വരികയായിരുന്നു.

നവംബർ ആറാം തിയതി കട്ടപ്പന ബൈപ്പാസ് റോഡിലുള്ള ഇലവന്തിക്കൽ അനിലിന്റ് ആക്രി കടയിൽ നിന്നും നാലുലക്ഷം രൂപ വിലപിടിപ്പുള്ള ചെമ്പ്, പിത്തള എന്നിവയും കടയുടെ മുൻപിൽ കിടന്ന ഓട്ടോറിക്ഷ സഹിതം മോഷണം പോയ കാര്യത്തിന് കട്ടപ്പന പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു .



തുടർന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ മോഷണം നടത്തിയ ആൾക്ക് ഷാജിയുമായി രൂപസാദൃശ്യം ഉണ്ടെന്നു കാണുകയാൽ ഷാജിയെ പിടികൂടി ചോദ്യം ചെയ്തതിൽ അനിയുടെ കടയുടെ മുൻപിൽ കിടന്ന ഓട്ടോറിക്ഷയും സാധനങ്ങളും താൻ മോഷ്ടിച്ചോണ്ട് പോകവേ അണക്കരയിൽ വച്ച് ഓട്ടോറിക്ഷ കേടാവുകയും മറ്റൊരു ഓട്ടോറിക്ഷ വിളിച്ച് കമ്പത്ത് സാധനം വിട്ടിട്ടുണ്ടെന്നും പറഞ്ഞു കുറ്റം സമ്മതിക്കുകയും ചെയ്തു.

ഷാജിയെ ചോദ്യം ചെയ്തതിൽ കഴിഞ്ഞ ഏഴാം മാസം തൊടുപുഴ പട്ടയം കവലയിൽ ഉള്ള ഒരു ആക്രിക്കടയുടെ മുൻപിൽ നിർത്തിയിരുന്ന ഓട്ടോറിക്ഷയും കട കുത്തി തുറന്ന് ചെമ്പും, പിത്തളയും ഓട്ടോറിക്ഷ നിറയെ മോഷ്ടിക്കുകയും ആ വാഹനം ഉപേക്ഷിച്ചു മറ്റൊരു വാഹനം വിളിച്ച് തമിഴ്നാട്ടിലുള്ള കമ്പത്ത് കൊണ്ടുപോയി വിൽപ്പന നടത്തിയിട്ടുള്ളതായി പ്രതി സമ്മതിച്ചിച്ചു.

പ്രതിക്ക് പാലക്കാട്,തൃശൂർ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസും കൂടാതെ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ മോഷണ കേസും കമ്പംമെട്ട് പോലീസ് സ്റ്റേഷനിൽ പോക്സോ കേസും ഉള്ളതാണ്.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശിയായ ഇയാൾ 15 വർഷമായി ഇടുക്കി ജില്ലയിൽ കൂട്ടാർ ഈറ്റക്കാനം ഭാഗത്തുള്ള സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചുവരികയാണ് പ്രതി ഇതിനോടകം മറ്റു മോഷണം നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!