Idukki വാര്‍ത്തകള്‍ഇടുക്കിനാട്ടുവാര്‍ത്തകള്‍
ലക്ഷദ്വീപിന് ഐക്യദാർഢ്യവുമായി പുരോഗമന കലാ സാഹിത്യ സംഘം
കട്ടപ്പന: ലക്ഷദ്വീപിൽ സംഘ പരിവാർ ശക്തികളുടെ വർഗീയ അജൻഡ നടപ്പാക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതിഷേധമുയർത്തി പുരോഗമന കലാ സാഹിത്യ സംഘം ഇടുക്കി ജില്ലാ കമ്മിറ്റി നടത്തിയ സാംസ്കാരിക കൂട്ടായ്മയിൽ നൂറു കണക്കിന് കലാ, സാംസ്കാരിക,സാമൂഹിക രംഗങ്ങളിലെ പ്രവർത്തകർ പങ്കെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ പു.ക.സ ഫേസ് ബുക്ക് പേജിലൂടെ നടന്ന പ്രതിഷേധ പരിപാടി പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രമുഖരായ കലാ,സാഹിത്യ, സാംസ്കാരിക പ്രവർത്തകർ ഒത്തുചേർന്ന പ്രതിഷേധ പരിപാടിക്ക് സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ, സെക്രട്ടറി കെ.ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം മോബിൻ മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.