നാട്ടുവാര്‍ത്തകള്‍
കേരളത്തിൽ ഇത്തവണ മഴ കുറയും, മൺസൂൺ വ്യാഴാഴ്ച എത്തുമെന്ന് കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂണ്‍ മൂന്നിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. രാജ്യത്ത് ഇത്തവണ സാധാരണനിലയിലുള്ള മണ്‍സൂണാണ് പ്രതീക്ഷിക്കുന്നത്.മണ്‍സൂണ്‍ കാലയളവില്‍ ശരാശരി 101 ശതമാനം മഴയാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ മധ്യഭാഗങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. വടക്കേന്ത്യയിലും ദക്ഷിണേന്ത്യയിലും സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്.