നാട്ടുവാര്‍ത്തകള്‍
സിബിഎസ്ഇ പരീക്ഷയിൽ അനിശ്ചിതത്വം തുടരുന്നു; യോഗം വിളിച്ചു മോദി


സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പില്‍ അനിശ്ചിതത്വം തുടരുന്നു. തീരുമാനം കോടതിയെ അറിയിക്കാന്‍ ആലോചന. വിഷയം കോടതിയിലായതിനാല്‍ പ്രഖ്യാപനം വേണ്ടെന്നാണ് നിയമോപദേശം. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. സാഹചര്യം വിദ്യാഭ്യാസമന്ത്രാലയം പ്രധാനമന്ത്രിയെ അറിയിക്കും.പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്നലെ പരിഗണിച്ച സുപ്രീംകോടതി തീരുമാനം വ്യാഴാഴ്ചയ്ക്കുള്ളില്‍ കോടതിയെ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.