കട്ടപ്പന നഗരത്തിലെ
റോഡുകളിലും ജങ്ഷനുകളിലും കാഴ്ചമറയ്ക്കുന്ന രീതിയിൽ സ്ഥാപിച്ച പരസ്യബോർഡുകൾക്കെതിരേ നടപടി തുടങ്ങി
അപകടങ്ങൾ കൂടാൻ കാരണമാകുന്നുവെന്ന കാരണത്താൽ കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിലാണ് നഗരത്തിൽ പരസ്യബോർഡുകൾ നീക്കം ചെയ്യാൻ നടപടിയാരംഭിച്ചത്.
കട്ടപ്പന നഗരത്തിൽ നിരവധി പരസ്യബോർഡുകളാണ് പ്രധാന നിരത്തുകളിൽ മാറ്റാതെ കിടക്കുന്നത്. ജങ്ഷനുകളിലും ഹൈവേകളിലും കാഴ്ച മറയ്ക്കുന്നതും ഡ്രൈവർമാരുടെ ശ്രദ്ധയാകർഷിക്കുന്നതുമായ പരസ്യങ്ങൾ സ്ഥാപിക്കരുതെന്ന് ഹൈക്കോടതിയുടെയും സുപ്രിം കോടതിയുടെയും ഉത്തരവും നിൽനിൽക്കെയാണ് ഈ നിയമലംഘനം തുടരുന്നത്. റോഡരികിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത്തരത്തിൽ കൂറ്റൻ ബോർഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പാതയോരങ്ങളിൽ സ്ഥാപിച്ച പരസ്യങ്ങളും കമാനങ്ങളും എടുത്തുമാറ്റാനും കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കാറ്റിലും മഴയിലും പരസ്യബോർഡുകൾ നിലം പതിച്ചുള്ള ദുരന്തങ്ങളും കുറവല്ല. റവന്യൂ ഇൻസ്പെക്ടർ ഷിജോ കുര്യൻ, സുമേഷ്.സൗമ്യ നാഥ് ജി പി. എന്നിവരുടെ നേതൃത്വത്തിലാണ് പരസ്യ ബോർഡുകൾ നീക്കം ചെയ്തത്.