പല്ലാരിമംഗലം അടിവാട് മിനി സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി
പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന അടിവാട് മിനി സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. നെറ്റ് സ്ഥാപിക്കുന്നതിനും, സ്‌റ്റേഡിയത്തിലേക്കുള്ള വഴി നന്നാക്കുന്നതിനുമായി മൂന്ന്ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനർ കെ എ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പല്ലാരിമംഗലം വിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് എൻ എസ് ഷിജീബ്, ദേശീയ വായനശാല പ്രസിഡന്റ് കെ എ യൂസഫ് പല്ലാരിമംഗലം, അസിസ്റ്റന്റ് എഞ്ചിനീയർ പി ദിവ്യ, കൃഷിഓഫീസർ ഇ എം മനോജ്, കെ ബി ജലാം, മുഹ്സിൻ സി മുഹമ്മദ്, പി എ ഇറായിൻ ഷാ എന്നിവർ പ്രസംഗിച്ചു. ആദ്യഘട്ടത്തിൽ പഞ്ചായത്ത് മൂന്ന്ലക്ഷംരൂപ ചെലവഴിച്ച് സ്‌റ്റേഡിയത്തിൽ നെറ്റും, ഗോൾ പോസ്റ്റും സ്ഥാപിച്ചിരുന്നു. രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.