ടീസറിന് പിന്നാലെ ‘തങ്കലാനി’ലെ സർപ്രൈസ് ഹിന്റ് വെളിപ്പെടുത്തി വിക്രം; ആകാംക്ഷയിൽ ആരാധകർ
ചിയാൻ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ‘തങ്കലാൻ’ സിനിമയ്ക്ക് വേണ്ടിയാണ്. വിക്രമിന്റെ വേറിട്ട ലുക്കും ഭാവവുമൊക്കെ ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് നിർമ്മാതാക്കൾ തങ്കലാന്‍ന്റെ ടീസർ കൂടി പുറത്തുവിട്ടതോടെ പ്രതീക്ഷ ഇരട്ടിച്ചു. വൻ സ്വീകാര്യതയാണ് തങ്കലാൻ ടീസറിന് ലഭിച്ചത്. ഇപ്പോഴിതാ നടന്റെ മറ്റൊരു വെളിപ്പെടുത്തൽ ആരാധകർക്ക് ആവേശം കൂട്ടുകയാണ്.
ചിത്രത്തിലെ തന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാണ് ടീസർ ലോഞ്ച് ചടങ്ങിനിടെ വിക്രം നടത്തിയത്. തന്റെ കഥാപാത്രത്തിന് സംഭാഷണങ്ങളൊന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. 2024 ജനുവരി 26 നാണ് തങ്കലാന്‍ ലോകമെമ്പാടും റിലീസിനെത്തുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിലെ കര്‍ണാടകത്തിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് ചിത്രത്തിന്‍റെ പശ്ചാത്തലം എന്ന് മുൻപ് കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.