കേരളപ്പിറവി ദിനത്തിൽ കട്ടപ്പനയിൽ വിത്തും കൈക്കോട്ടുംകർഷക സഹായ പദ്ധതിയ്ക്ക് തുടക്കം


ഭാരത ഫാർമേഴ്‌സ് ട്രസ്റ്റിന്റെ, ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന “വിത്തും കൈക്കോട്ടും” പദ്ധതിയുടെ ഉദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും കേരളപ്പിറവി ദിനത്തിൽ കട്ടപ്പനയിലെ ട്രസ്റ്റ് ഓഫീസ് ഹാളിൽ നടന്നു.. കർഷക കൂട്ടായ്മയിൽ അംഗങ്ങളായിട്ടുവരിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് മാസം തോറും തിരിച്ചടവില്ലാത്ത തുക സാമ്പത്തിക സഹായമായി നൽകി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ ഉദ്ഘാടനം ട്രസ്റ്റ് ചെയർമാൻ വൈ.സി. സ്റ്റീഫൻ നിർവ്വഹിച്ചു.
ഹൈറേഞ്ചിൽ അന്യം നിന്നുപോയ കമുക്, കുവ, മഞ്ഞൾ ഔഷധകൃഷി തുടങ്ങിയവയിൽ ഏർപ്പെടുന്നവർക്ക് ഒൻപതിനായിരം രൂപ മുതൽ എൺപതിനായിരം രൂപ വരെ സാമ്പത്തിക സഹായം നൽകും.
ഉദ്ഘാടന വേളയിൽ ഡയറക്ടർ ബോർഡ് അംഗം രാജേന്ദ്രൻ മാരിയിൽ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ പി. ടി ജോർജ്,
കുര്യൻ ചീരംക്കുന്നേൽ, എ.ജെ ലാൽ
എന്നിവർ സംസാരിച്ചു. കട്ടപ്പന , കുമളി, തൂക്കുപാലം ഓഫീസുകളിലെ ജീവനക്കാരും പദ്ധതി ഗുണഭോക്താക്കളും പങ്കെടുത്തു.