നാട്ടുവാര്‍ത്തകള്‍
കുടിവെള്ളത്തിൽ വിഷം കലർത്തിയതായി പരാതി
പണിക്കൻകുടി : പണിക്കൻകുടിയിൽ കുടിവെള്ളസ്രോതസ്സിൽ വിഷം കലർത്തിയതായി പരാതി. വർഷങ്ങളായി ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ്സാണ്. ഇതുസംബന്ധിച്ച് ഗുണഭോക്താക്കൾ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകി. കുടിവെള്ളം ശേഖരിച്ചുകൊണ്ടിരുന്ന ഓലി തകർക്കുകയും ഹോസ് മുറിച്ചുകളയുകയും ചെയ്തു. ഓലിക്ക് സമീപം പഞ്ചായത്തിന്റെ ജലനിധി പദ്ധതിയിലേക്കും വിഷം കലർന്ന വെള്ളം ഒഴുകിയിറങ്ങിയതായി പ്രദേശവാസികൾ പറയുന്നു.