ഭാര്യ മരിച്ച് തൊണ്ണൂറാം ദിവസം ജോലിക്കിടെ ഭർത്താവ് കുഴഞ്ഞ് വീണ് മരിച്ചു

വണ്ടിപ്പെരിയാർ: ഭാര്യ മരണപ്പെട്ട് തൊണ്ണൂറാം ദിവസം ജോലിക്കിടെ ഭർത്താവ് കുഴഞ്ഞ് വീണ് മരിച്ചു. പോബ്സ് ഗ്രൂപ്പിലെ തേങ്ങാക്കൽ എസ്റ്റേറ്റിലെ അസി.മാനേജർ പാലക്കാട് പുതുനഗരം കരിപ്പോട് കളത്തിൽ വീട്ടിൽ ഇ.എസ്. ഗിരീഷ് (58) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.
തിങ്കളാഴ്ച്ച രാവിലെ 11 ഓട് കൂടി ജോലിയുമായി ബന്ധപ്പെട്ട് എസ്റ്റേറ്റിനുള്ളിലെ യാത്രക്കിടയിൽ വാഹനത്തിൽ വച്ച് ദേഹാസ്വസ്ഥ്യം അനുവഭപ്പെട്ടതിനെ തുടർന്ന് അവശനായ ഗിരീഷിനെ തോട്ടം മാനേജ്മെൻ്റും, തൊഴിലാളികളും ചേർന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടയിൽ വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരന്നു. മൃതദേഹം വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഭാര്യ: പരേതയായ ജീജാബായ്. മക്കൾ: ആതിര , അനശ്വര. മരുമക്കൾ: കൃഷ്ണദാസ് (നെൻമാറ പഞ്ചായത്ത്) വിവേക്. സംസ്ക്കാരം പിന്നിട്.