Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ന്യൂനപക്ഷ കമ്മീഷന്‍ ആലോചനാ യോഗം

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കുന്നതിനായി മുസ്ലിം, ക്രിസ്തൃന്‍, സിക്ക്, ബുദ്ധ, പാര്‍സി, ജൈന എന്നീ ന്യൂനപക്ഷ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി എകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന എല്ലാ മത/സംഘടനാ ഭാരവാഹികളെയും ഉള്‍പ്പെടുത്തി നവംബര്‍ 2 ന് രാവിലെ 11.30 ന് ഇടുക്കി കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആലോചനാ യോഗം ചേരും.