Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഭൂമി പ്രശ്നത്തെ സർക്കാർ കേവലം പാർപ്പിടപ്രശ്നമായി കാണുന്നുവെന്ന് കെ.പി.എം.എസ്

ഭൂമി പ്രശ്നത്തെ സർക്കാർ കേവലം പാർപ്പിട പ്രശ്നമായി മാത്രം
കാണു യാണെന്ന് കെ.പി.എം.എസ് സംസ്ഥാന കമ്മറ്റി അംഗം ടി.വി ശശി കോതമംഗലത്ത് പറഞ്ഞു. കെ.പി.എം.എസ് കോതമംഗലം യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ കോതമംഗലം നാടു കാണി കമ്മ്യൂണിറ്റി ഹാളിൽ ഉത്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ ഭൂപരിഷ്ക്കരണ നിയമം നടപ്പാക്കി എങ്കിലും കേരളത്തിലെ ഭൂപ്രശ്നoഇനിയും അവസാനിച്ചിട്ടില്ലന്നും
മിച്ചഭൂമി വിതരണത്തിന്റെ ഗുണഫലം പട്ടികജാതിക്കാർക്ക് ലഭിച്ചിട്ടില്ലന്നും ടി വി ശശി ആരോപിച്ചു.
യൂണിയൻ പ്രസിഡന്റ് ഏ .ടി. ലൈജുവിന്റെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പൂർത്തികരിച്ച ശാഖകളുടെ മെമ്പർഷിപ്പ് ബുക്ക് ഏറ്റുവാങ്ങി. യൂണിയൻ സെക്രട്ടറി പ്രവീൺ കോട്ടപ്പടി, സഭ നേതാക്കളായപി.എ. വേലപ്പൻ. ഷൈബിസജി, ശശി കുഞ്ഞുമോൻ പഞ്ചായത്ത് അംഗം ഗോപി എം.പി.. തുടങ്ങിയവർ സംസാരിച്ചു.