ജേർണലിസം കോഴ്‌സിന് അപേക്ഷിക്കാം
പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സുകളുടെ 2023-’24 ബാച്ചുകളിലേക്ക് കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 6 വരെ നേരിട്ടുള്ള അഡ്മിഷന്‍ നടക്കുന്നു. വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം സെന്ററുകളില്‍ നേരിട്ട് എത്തി അഡ്മിഷന്‍ നേടാവുന്നതാണ്. പത്രം, ടെലിവിഷന്‍, സോഷ്യല്‍മീഡിയ , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ്‌ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയില്‍ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. കൂടാതെ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും നല്‍കും. ഉയര്‍ന്ന പ്രായപരിധി 30 വയസ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 954495 8182.
















































































































