മൂന്നാറിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കും : ജില്ലാ കളക്ടര്‍

മൂന്നാര്‍ ടൗണിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെടുന്ന കുടിവെള്ളപ്രശ്‌നം എത്രയും വേഗം പരിഹരിക്കുമെന്ന് ജില്ലാകളക്ടര്‍ ഷീബ ജോര്‍ജ്ജ് . കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ചെക്ക് ഡാമുകള്‍ അറ്റകുറ്റ പണികള്‍ നടത്തി കുടിവെള്ള പദ്ധതികള്‍ക്ക് വിനിയോഗിക്കുന്നതിന് നടപടി സ്വീകരിക്കും . ഇതിന്റെ സാധ്യതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ കെ-ഫോണ്‍ പദ്ധതി പുരോഗതി , ഇ- ഓഫീസ് വത്കരണം , നവകേരള സദസ് തയ്യാറെടുപ്പുകള്‍, കേരളീയം, വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി എന്നിവ ചര്‍ച്ച ചെയ്തു.
ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പൈനാവ് വര്‍ക്കിംഗ് മെന്‍സ് ആന്റ് വിമന്‍സ് ഹോസ്റ്റലിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമി കൈമാറ്റത്തിന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയതായും സ്ഥലം കൈമാറി കിട്ടുന്നതിനനുസരിച്ച് കെട്ടിട നിര്‍മ്മാണം ആരംഭിക്കുമെന്നും പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ കാന്തല്ലൂര്‍, അടിമാലി പഞ്ചായത്തുകളിലെ ആദിവാസി മേഖലകളില്‍ എബിസിഡി കാമ്പയ്ന്‍ നടത്താനും യോഗം തീരുമാനിച്ചു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം. ലതീഷ്, ജില്ലാതല വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
ചിത്രം: കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് സംസാരിക്കുന്നു.